കുഞ്ഞോളം

പാള
ഇന്നത്തെ കാലത്ത് ജിവിയ്ക്കും മുത്തശ്ശി
പഴയൊരു കാലത്തെ ഓര്‍ത്തുപോയി
ഒരു നാളില്‍ ഞാനുമെന്‍ പുവാലിപ്പയ്യും
കമുകിന്റെ കിഴിലായി നിന്ന നേരം
കുണുങ്ങിക്കുഴഞ്ഞൊരു താളമായി നാദമായ്
ഒരു പാള വന്നെന്റെയരുകില്‍ വീണു
പണ്ടാരു കണ്ടാലും സുക്ഷിച്ചു വയ്ക്കുമേ
ഇന്നിപ്പോള്‍ ഇവിടാര്‍ക്ക് പാള വേണം
ആദ്യത്തെ കണ്മണി  പിറക്കുന്ന നേരത്ത്
മുത്തശ്ശി പാളയൊരുക്കിടുന്നു
എണ്ണയും തേച്ചിട്ട് പാളതന്‍ പള്ളയില്‍
സുഖമായി ഉണ്ണി ഉറങ്ങിടുന്നു
ദൂര ദേശത്തൊന്നു പോകേണ്ടി വന്നാലോ
പാളപ്പൊതിയൊന്നു കൊണ്ടു പോണ്ടെ
ഉണ്ണി മഴയത്ത് ഓടിക്കളിക്കുമ്പോള്‍
പാളക്കുടയുമായമ്മഎത്തും
വെയിലത്ത് തുണയായി മഴയത്ത് മറയായി
കൃഷി ചെയ്യാന്‍ കുട്ടായി പാള വേണം
പാളതന്‍ വാലിലെ ഓലകള്‍ ചേര്‍ത്തൊരു
ചൂലെന്നും വീടിനെ വൃത്തിയാക്കും
പാള മുറിച്ചു വളച്ചു കയര്‍കെട്ടി
ആഴക്കിണറ്റീന്നു വെള്ളമേറ്റാം
ദീനത ഏറീട്ട് ശയ്യയിലായാലോ ഒന്നിനും രണ്ടിനും പാളതന്നെ
അമ്മീലരച്ച്ചിട്ടു കൈ നീറാതാകുവാന്‍
അമ്മയ്ക്ക് പാളേടെ തുണ്ട് വേണം

ഹസീന ഷാനവാസ്
കാഞ്ഞിരപ്പള്ളി.  
 
    
Picture
Basic Facilities

GPF Credit Card

Transfer & POsting

Pay Revision 2009

Text Book 2011-12